മുല്ലപ്പെരിയാര്‍: സൈക്കിള്‍ യാത്ര നടത്തിയ യുവാവ് തിരിച്ചെത്തി

പെരുമ്പാവൂര്‍: മുല്ലപ്പെരിയാര്‍ ഡാമി‍ൻെറ കാലപ്പഴക്കവും തകര്‍ന്നാല്‍ ഉണ്ടാകാവുന്ന ദുരന്തവും അധികാരികളുടെ ശ്രദ്ധയിൽപെടുത്താന്‍ സൈക്കിള്‍ യാത്ര നടത്തിയ യുവാവ് തിരിച്ചെത്തി. ആലുവ ചെമ്പറക്കി സ്വദേശി തച്ചവള്ളത്ത് വീട്ടില്‍ ടി.എന്‍. അന്‍സാറാണ് വിവിധ സംസ്ഥാനങ്ങള്‍ സഞ്ചരിച്ച് ആറ് മാസത്തിന് ശേഷം തിരിച്ചെത്തിയത്. 2021 നവംബര്‍ 10നാണ് പുറപ്പെട്ടത്. ആറുമാസത്തെ സൈക്കിള്‍ യാത്രയില്‍ 19,300ഓളം കിലോമീറ്റര്‍ സഞ്ചരിച്ചു. ബൈക്ക് വിറ്റാണ് പെയിന്‍റിങ് തൊഴിലാളിയായ അന്‍സാര്‍ യാത്രക്ക് വേണ്ട പണം കണ്ടെത്തിയത്. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആദരിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എസ്. സുധീര്‍, ബിനു ചാക്കോ, വിജീഷ് വിദ്യാധരന്‍, അരുണ്‍ ഗോപി എന്നിവര്‍ സംസാരിച്ചു. em pbvr 2 T.N. Ansar മുല്ലപ്പെരിയാര്‍ ഡാം വിഷയം അധികാരികളുടെ ശ്രദ്ധയിൽപെടുത്താന്‍ സൈക്കിളില്‍ വിവിധ സംസ്ഥാനങ്ങളിൽ യാത്ര നടത്തി തിരിച്ചെത്തിയ അന്‍സാറിനെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.