ബജറ്റില്‍ മൂന്ന്​ കോടി; ചോദിച്ചപ്പോൾ 'ഫണ്ടില്ല'

പെരുമ്പാവൂര്‍: ഫണ്ടില്ലെന്ന വാദമുയര്‍ത്തി പ്രധാന റോഡുകളുടെ പുനരുദ്ധാരണം മുടക്കുന്നു. ഓടക്കാലി- നാഗഞ്ചേരി റോഡില്‍ ഓടക്കാലി മുതല്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തി‍ൻെറ അതിര്‍ത്തിയായ മണ്ണൂര്‍മോളം വരെയുള്ള രണ്ട് കിലോമീറ്റര്‍ ഭാഗവും മൂവാറ്റുപുഴ-പാണിയേലി റോഡില്‍ ഉദയ കവല മുതല്‍ കോട്ടച്ചിറ വരെയുള്ള ഒന്നര കിലോമീറ്റര്‍ ഭാഗവും ഫണ്ടില്ലെന്ന കാരണത്താല്‍ പുനരുദ്ധാരണം നടത്തുന്നില്ല. റോഡുകള്‍ തകര്‍ന്ന് നാമാവശേഷമായിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. പൊതുമരാമത്ത് വകുപ്പ് കുറുപ്പംപടി ഡിവിഷന്‍ ഓഫിസില്‍നിന്ന് രണ്ട് റോഡുകളും ബി.എം.ബി.സി നിലവാരത്തില്‍ പുനരുദ്ധാരണം നടത്താൻ എസ്റ്റിമേറ്റ് തയാറാക്കി ചീഫ് എൻജിനീയര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പണമില്ലെന്ന് കാണിച്ച് എസ്റ്റിമേറ്റ് കുറുപ്പംപടി ഡിവിഷന്‍ ഓഫിസിലേക്ക് മടക്കുകയായിരുന്നു. തുടര്‍ന്ന് താല്‍ക്കാലികമായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ മെയിന്‍റനൻസ്​ വര്‍ക്ക് വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കോടി വകയിരുത്തിയ ഓടക്കാലി-നാഗഞ്ചേരി റോഡിന് ഫണ്ടില്ലെന്ന പൊതുമരാമത്ത് വകുപ്പി‍ൻെറ വാദം ആശ്ചര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. അശമന്നൂര്‍ പഞ്ചായത്തില്‍ ഏറ്റവും അധികം വ്യവസായ സ്ഥാപനങ്ങളുള്ള പ്രദേശങ്ങളിലൂടെയാണ് രണ്ട് റോഡും കടന്നുപോകുന്നത്. തടി വ്യവസായ സ്ഥാപനങ്ങളിലേക്ക് നിരവധി ഭാരവാഹങ്ങളാണ് ദിനേന ഈ റോഡുകളിലൂടെ കടന്നുപോകുന്നത്. അടിയന്തരമായി റീ ടാറിങ് നടത്തിയില്ലെങ്കില്‍ ഗുരുതര ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. em pbvr 1 Road പാണിയേലി-മൂവാറ്റുപുഴ റോഡില്‍ ഓടക്കാലി ഉദയ കവല മുതല്‍ കോട്ടച്ചിറ വരെയുള്ള ഭാഗം തകര്‍ന്ന നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.