മൂവാറ്റുപുഴ: തക്കാളി വില വീണ്ടും കുതിക്കുന്നു. നാലുമാസത്തിനുശേഷം തക്കാളിക്ക് വീണ്ടും വില ഉയർന്നു. ഇന്നലെ തക്കാളി വില 85 രൂപയിലെത്തി. കഴിഞ്ഞ ഡിസംബറിൽ 100 മുതൽ 125 രൂപ വരെ വില ഉയർന്നിരുന്ന തക്കാളിക്ക് മാർച്ച് അവസാനത്തോടെ വില താഴ്ന്ന് 15 രൂപയിൽ എത്തിയിരുന്നു. അന്ന് വില പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെടുകയും ആന്ധ്രയിൽ നിന്നടക്കം എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ മാസം മുതൽ വില ഉയരുകയായിരുന്നു. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ തക്കാളി എത്തുന്നത്. വേനൽമഴ തക്കാളി കൃഷിയെ ബാധിച്ചതുമൂലം ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.