മഴക്കാർ​ കണ്ടാൽ ഇരുട്ടിലാകും; മഹാരാജാസിന്​ മഹാനാണ​ക്കേട്​

കൊച്ചി: രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖർ പഠിച്ചിറങ്ങിയ മഹാരാജാസ്​ കോളജ്​ ഇന്ന്​ 'ഇരുട്ടിലാണ്'. പരീക്ഷയെഴുതാൻ വിദ്യാർഥികൾക്ക്​ പേനയും ഹാൾടിക്കറ്റും മാത്രം പോരാ, മെഴുകുതിരിയും മൊബൈൽ ലൈറ്റുകളുമായി വരേണ്ടിവരും​. ഒരുമാസത്തിനിടയിൽ രണ്ടാം തവണയാണ് പരീക്ഷ​ക്കിടയിൽ​ ഇരുട്ടി​നെ മറികടക്കാൻ വിദ്യാർഥികൾക്ക്​ ​മൊബൈൽ ലൈറ്റ്​ തെളിക്കേണ്ടി വന്നത്​. കഴിഞ്ഞ ഏപ്രിൽ 11ന്​ പവർകട്ട്​ ഉണ്ടായതിനെത്തുടർന്ന്​ മഹാരാജാസിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾ മൊബൈൽ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതിയിരുന്നു. ഇത്​ വിവാദമായതിനെത്തുടർന്ന്​ പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന്​ വ്യാഴാഴ്ച വീണ്ടും പരീക്ഷ നടത്തിയത്​ ഇരുട്ടിലാണ്​. തുടർന്ന്​ വിദ്യാർഥികൾ മെഴുകുതിരി വെട്ടത്തിലാണ്​ എഴുതിയത്​. വെളിച്ചക്കുറവ്​ മൂലം വീണ്ടും മാറ്റിവെച്ച പരീക്ഷ വീണ്ടും ഇരുട്ടിലായതിൽ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്​. മഴ പെയ്തുതുടങ്ങിയതോടെ പരീക്ഷ ആ​രംഭിച്ച്​ 15 മിനിറ്റിനുള്ളിൽ വൈദ്യുതി നിലച്ചു. ഇതോടെ പരീക്ഷ ഹാളുകളെല്ലാം ഇരുട്ടിലായി. തുടർന്ന്​ പരീക്ഷയെഴുതാനാകാതെ വിദ്യാർഥികൾ വെറുതെ ഇരിക്കേണ്ടിവന്നു. തുടർന്ന്​ അധികൃതർ മെഴുകുതിരി കത്തിച്ചുവെച്ച്​ നൽകിയ വെട്ടത്തിൽ ഏഴുതിയത്​. എന്നാൽ, വൈദ്യുതി നിലച്ചതിനെത്തുടർന്ന് നഷ്​ടപ്പെട്ട സമയം വിദ്യാർഥികൾക്ക് അധികമായി​ നൽകാൻ ​ അധികൃതർ തയാറായില്ലെന്നും പരാതിയുണ്ട്​. അരക്കോടിയോളം രൂപ​ ചെലവഴിച്ച്​ ഹൈ ടെൻഷൻ ലൈൻ കാമ്പസിൽ വലിച്ചിട്ടും മഴക്കാറ്​ കണ്ടാൽ കാമ്പസ്​ ഇരുട്ടിലാകുന്നതിൽ വിദ്യാർഥികളും അധ്യാപകരും പ്രതിഷേധത്തിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.