ഇന്ധന വില വർധന; ഓലയും മടലും തലയിൽ ചുമന്ന് നഗരമധ്യത്തിൽ പ്രതിഷേധം

കൊച്ചി: ഓലയും കൊതുമ്പും തലയിൽ ചുമന്ന് നഗരമധ്യത്തിൽ പ്രതിഷേധം. പാചകവാതക വില വർധനക്കെതി​രെ റാക്കോയുടെ (റെസിഡന്‍റ്​സ്​​ അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ) നേതൃത്വത്തിലാണ്​ ബി.എസ്​.എൻ.എൽ ഓഫിസിന്​​ സമീപം വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്​. ഇത്തരത്തിൽ വില വർധിക്കുന്നത്​​ കാളവണ്ടിയുഗത്തിലേക്ക്​ തിരിച്ച്​ കൊണ്ടുപോകുമെന്ന സൂചനയാണ്​ സമരത്തിലൂടെ നൽകിയതെന്ന്​ പ്രധിഷേധ സമരം ഉദ്​ഘാടനം ചെയ്ത്​ റാക്കോ ജില്ല പ്രസിഡന്‍റ്​ കുമ്പളം രവി പറഞ്ഞു. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്​ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ കെ.ജി. രാധാകൃഷ്ണൻ, മൈക്കിൾ കടമാട്ട്, ജോൺ തോമസ്, രാധാകൃഷ്ണൻ കടവുങ്കൽ, പി.ഡി. രാജീവ്, സി. ചാണ്ടി, ജേക്കബ് ഫിലിപ്പ്, സലാം പുല്ലേപ്പടി, വി. രാജ് കുമാർ, പി.വി. പാപ്പച്ചൻ, കെ. അപ്പുക്കുട്ടൻ, കെ.എ. തോമസ്, ബിജു ക്ലീറ്റസ് എന്നിവർ സംസാരിച്ചു. സമരം സൂചന മാത്രമാണന്നും തുടർന്ന് ശക്തമായ പ്രക്ഷോഭ പരിപാടിയുമായി റാക്കോ മുന്നോട്ട്​ പോകുമെന്നും​ ഇദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.