ഇടതുപക്ഷത്തിന്‍റേത് കമീഷൻ അടിക്കുന്ന വികസനം -വി. മുരളീധരൻ

കൊച്ചി: സംസ്ഥാനത്തെ വലിയ കടക്കെണിയിലാക്കി നേതാക്കൾ കമീഷൻ അടിക്കുന്ന വികസനമാണ് ഇടതുപക്ഷത്തിന്‍റേതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എൻ.ഡി.എ തൃക്കാക്കര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് വേണ്ടാത്ത വികസനമാണ് പിണറായി കൊണ്ടുവരുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനാകാത്ത സർക്കാറാണ് കേരളം ഭരിക്കുന്നത്. ആ സർക്കാർ ഒരുലക്ഷം കോടി രൂപയിലധികം ചെലവ് വരുന്ന സിൽവർലൈൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും തമ്മിൽ സൗഹൃദമത്സരമാണ് നടക്കുന്നത്. കെ.വി. തോമസ് പ്രവർത്തിക്കുന്നതും ഈ ധൈര്യത്തിലാണ്. എൻ.ഡി.എ ചെയർമാൻ കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി കേരള പ്രഭാരി സി.പി. രാധാകൃഷ്ണൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ കെ. പത്മകുമാർ, നാഷനലിസ്റ്റ് കോൺഗ്രസ് പ്രസിഡന്‍റ്​ കുരുവിള മാത്യു, ജെ.ഡി.യു അധ്യക്ഷൻ എം. മെഹബൂബ്, കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷരായ ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഇ. ശ്രീധരൻ ചെയർമാനായ എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.