ട്രെയിന്‍ തട്ടി മരിച്ച നിലയിൽ

ചെങ്ങന്നൂര്‍: മാവേലിക്കര- ചെങ്ങന്നൂർ ലൈനിൽ ചെറിയനാട് പടനിലം റെയില്‍വേ ഗേറ്റിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു. ചെറിയനാട് കൊല്ലകടവ് ചെറുവല്ലൂര്‍ പാലനില്‍ക്കും തറയില്‍ ആകാശ് ഭവനില്‍ പ്രസാദിന്റെ മകന്‍ ആകാശ് പ്രസാദാണ്​ (21) മരിച്ചത്. വ്യാഴാഴ്ച രാത്രി 12ഓടെയാണ് സംഭവം. ആകാശ് മണ്ണുമാന്തി യന്ത്രം ഓപറേറ്ററുടെ സഹായിയാണെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.