ഫോർട്ടുകൊച്ചി : പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിൽനടന്ന ആന വരകളുടെ ചിത്രപ്രദർശനം ശ്രദ്ധേയമായി. കെട്ടു ബന്ധങ്ങളൊന്നുമില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്ന ആന. ഒറ്റയാനായും കൂട്ടത്തോടെ കുട്ടികളോടൊത്തും ഇണങ്ങിയും പിണങ്ങിയും മേയുന്ന ആനകൾ. ''ദി എലിഫന്റ് വിത്ത് ഔട്ട് ചെയിൻ'' എന്ന് പേരിട്ടിരിക്കുന്ന അന്തരിച്ച ടി.ജി. സുരേഷിന്റെ അറുപതിൽപരം ആന ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. സുരേഷിന്റെ സഹപാഠികളാണ് സുരേഷിന്‍റെ പേരിൽ ട്രസ്റ്റ് രൂപവത്കരിച്ച് അദ്ദേഹത്തിന്‍റെ ചിത്രപ്രദർശനം നടത്തിയത്. പ്രദർശനം ആർട്ടിസ്റ്റ് പി.വി. നന്ദൻ ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനം ലളിതകല അക്കാദമി മുൻ ചെയർമാൻ ടി.എ. സത്യപാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് കൊച്ചിൻ ബാബു അധ്യക്ഷത വഹിച്ചു. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ് കുമാർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. അക്വിനാസ് കോളജ് ചെയർമാൻ ഹെസ്ലിൻ ഇമ്മാനുവൽ, ആർട്ടിസ്റ്റ് വി.ബി. വേണു, ജേർളി, ഡസ്മണ്ട് റിബേറോ, മോഹന കൃഷ്ണൻ , ബിന്ദു സാഗർ, പി.ടി. വിശ്വംഭരൻ, ബാബു കുഞ്ഞുമുഹമ്മദ്, പി.പി. അനിൽ കുമാർ, ജൂഡ് കുന്നേൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.