ഡോ. മുഹമ്മദ് റഫീക്കിനെ ആദരിച്ചു

പറവൂർ: മികച്ച സേവനത്തിന് പ്രോഗ്രസീവ് ഹോമിയോപ്പത്​സ് ഫോറം ഹോമിയോപ്പതി പ്രതിഭ അവാർഡ് നേടിയ ഡോ. മുഹമ്മദ് റഫീഖിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ ആദരിച്ചു. ഡോ. മുഹമ്മദ് റഫീഖ് രചിച്ച് എച്ച്.ആൻഡ്​.സി പ്രസിദ്ധീകരിച്ച 'കാഴ്ച്ചയുടെ കാണാപ്പുറങ്ങൾ തേടി' യാത്രാവിവരണം രണ്ടാം പതിപ്പിന്റെ പ്രകാശനവും പ്രതിപക്ഷ നേതാവ് നിർവഹിച്ചു. തൃശൂർ കൈപ്പമംഗലം ഗവ. ഹോമിയോ ഡിസ്​പെൻസറിയിൽ സേവനമനുഷ്ഠിക്കുന്ന റഫീഖ് മഞ്ഞാലി സ്വദേശിയാണ്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ, കരുമാല്ലൂർ പഞ്ചായത്ത് അംഗങ്ങളായ എ.എം. അലി, ടി.എ. മുജീബ്, കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് മെംബർ ടി.എ. നവാസ്‌, എം.എം. റഷീദ്, എ.എം. അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.