മർച്ചന്റ്സ് അസോ. വാർഷിക സമ്മേളനം

അങ്കമാലി: കറുകുറ്റി മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് തൊമ്മി പൈനാടത്ത് അധ്യക്ഷത വഹിച്ചു. മികച്ച ക്ഷീര കർഷകനുള്ള സംസ്ഥാന അവാർഡും മികച്ച ചക്ക സംരംഭകനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയ നവ്യ ബേക്കേഴ്സ് ഉടമ ബിജു ജോസഫിനെയും തൊഴിൽ വകുപ്പിന്റെ സുവർണ ഗ്രേഡ് നേടിയ ലാബ് -ടെക് മെഡിക്കോ പ്രൈവറ്റ് ലിമിറ്റഡ് ഉടമകളായ ജോർജ് ജോസഫ്, ഫ്രാൻസിസ് ജോസഫ് എന്നിവരെയും ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ഭാരവാഹികളായ ജോജി പീറ്റർ, രാധാകൃഷ്ണൻ, ജോസ് കുര്യാക്കോസ്, സനൂജ് സ്റ്റീഫൻ, നിഷാദ് നെട്ടൂർ, പോൾ പി. കുര്യൻ, പി.കെ. പുന്നൻ, ഷാജു വി. തെക്കേക്കര, പി.പി. വർഗീസ്, എം.ഡി. ഷാജു, അശ്വിൻ കൃഷ്ണകുമാർ, റീന കുര്യച്ചൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോജി പീറ്റർ (പ്രസി.), ഷാജു വി. തെക്കേക്കര (വൈ.പ്രസി.), എം.ഡി. ഷാജു  (ജന.സെക്ര.), ഓസ്റ്റിൻ അയിരൂക്കാരൻ (സെക്ര.), പി.പി. വർഗീസ്  (ട്രഷ.). EA ANKA 4 MURCHANTS കറുകുറ്റി മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.