കലാകാരന്മാരുടെ പെൻഷൻ ഉയർത്തണം

പറവൂർ: കലാകാരന്മാരുടെ പെൻഷൻ 5000 രൂപയായി ഉയർത്തണമെന്ന് മലയാള കലാകാരന്മാരുടെ സംഘടനയായ നന്മയുടെ പറവൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപാട്ട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ എ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അജിത് കുമാർ ഗോതുരുത്ത്, ജില്ല സെക്രട്ടറി എൻ.എൻ.ആർ. കുമാർ, കെ.ടി. സുനിൽകുമാർ, സീന ജോസ്, ജയദേവൻ കോട്ടുവള്ളി എന്നിവർ സംസാരിച്ചു. സർഗ വനിതസമ്മേളനം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. ഓമന അശോകൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കലാലയം രാജൻ (പ്രസി.) , ശാരദ കുഞ്ഞുമോൻ, വി.എസ്. ഷാജി (വൈ.പ്രസി.), ഇ.പി. ചെറിയാൻ (സെക്ര.), കെ.ടി. അനിൽകുമാർ, രഞ്ജനി ഷൈൻ (ജോ.സെക്ര.), ജയദേവൻ കോട്ടുവള്ളി (ട്രഷ.). ശിലാസ്ഥാപനം നടത്തി പറവൂർ: കെടാമംഗലം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം പ്രസിഡന്‍റ്​ കെ.എ. പരമേശ്വരൻ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ പി.ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത്​ അംഗം എ.കെ. മുരളീധരൻ, പഞ്ചായത്ത്​ അംഗം കെ.എം. അനൂപ്, മത്സ്യഫെഡ് പ്രോജക്ട്​ ഓഫിസർ ഡലീന പീറ്റർ, മോട്ടിവേറ്റർ രാജി രാജേഷ്, സംഘം സെക്രട്ടറി ബിന്ദു ഷാജി, എ.എസ്. ദിലീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.