താലൂക്ക് കമ്മിറ്റി രൂപവത്കരിച്ചു

പറവൂർ: ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത എൻ.ജി.ഒകളുടെ കൺസോർട്ട്യമായ ഇന്‍റർ ഏജൻസി ഗ്രൂപ് പറവൂർ . പറവൂർ തഹസിൽദാർ കെ.എൻ. അംബിക അധ്യക്ഷത വഹിച്ചു. വാർഷിക പൊതുയോഗം ഐ.എ.ജി ജില്ല കൺവീനർ ടി.ആർ. ദേവൻ ഉദ്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലിവിങ്​ പ്രതിനിധി എസ്. രാജൻ, കൺവീനർ അബ്ദുൽ ലത്തീഫ് (എസ്.വൈ.എസ്), പി.കെ. സുബ്രഹ്​മണ്യൻ (ഗാന്ധി പീസ് ഫൗണ്ടേഷൻ), നക്ഷത്ര എൻ. നായർ (കിഡ്സ്), വി.എൻ. സന്തോഷ്​കുമാർ (റെഡ്ക്രോസ് സൊസൈറ്റി), എ.വി. ജയിംസ് (ഫെയ്സ് ഫൗണ്ടേഷൻ), ജിയേഷ് പൊന്നേടത്ത് (ഐ.എൽ.എഫ്), ജോസഫ് പടയാട്ടിൽ (എച്ച്4 എച്ച്) എന്നിവരടങ്ങിയ ഭരണസമിതിയെയും തെരഞ്ഞെടുത്തു. സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ പി.എൻ. സഫ്​വാന, എം.എസ്. നിരഞ്ജന, ആഷ്ന ബെന്നി, റോസ് എമിലിസ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക സനൂജ എ. ഷംസു അധ്യക്ഷത വഹിച്ചു. അധ്യാപക പ്രതിനിധികളായ പി.എ. സബിത, പി.പി. രാധിക, ലിസ ജോസഫ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് സംഘടിപ്പിച്ച സൈബർ സുരക്ഷാ ക്ലാസ് 'അമ്മ അറിയാൻ' എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ എസ്. മനോജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ ഇന്ദു അമൃതരാജ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.കെ. ഹരിദാസ്, പ്രധാനാധ്യാപിക ടി.ജെ. ദീപ്തി, അബ്ദുൽ ജലീൽ, അബിന ബിജു, സജിത, അനാമിക എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.