രവിപുരം ശുചിത്വമുള്ള ഡിവിഷൻ

കൊച്ചി: നഗരസഭയിലെ ഏറ്റവും വൃത്തിയും ശുചിത്വവുമുള്ള ഡിവിഷന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി നല്‍കുന്ന പുരസ്​കാരം രവിപുരത്തിന്​ (61-ാം ഡിവിഷൻ) ലഭിച്ചു. നഗരസഭയിലെ 74 ഡിവിഷനുകളില്‍നിന്ന് ഏറ്റവും വൃത്തിയും ശുചിത്വവുമുള്ള ഡിവിഷനെ മാസം തോറും തെരഞ്ഞെടുത്ത് ആ ഡിവിഷനിലെ കൗണ്‍സിലര്‍ക്ക് പുരസ്കാരവും 20,000/- രൂപയുടെ സമ്മാനവും ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി നല്‍കുന്നത്. മേയര്‍, ജില്ല കലക്ടര്‍, കൊച്ചി സിറ്റി പൊലീസ് കമീഷണര്‍, ഗ്രീന്‍ കൊച്ചി മിഷന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് മത്സരത്തിന്‍റെ മാനദണ്ഡങ്ങള്‍ പരിശോധിച്ച് അവാര്‍ഡിന് അര്‍ഹതയുള്ള ഡിവിഷൻ തെരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ ചേംബര്‍ പ്രസിഡന്‍റ്​ വികാസ് അഗര്‍വാളിന്‍റെ അധ്യക്ഷതയില്‍ മട്ടാഞ്ചേരി ചേംബര്‍ ഹാളില്‍ കൂടിയ യോഗത്തില്‍ കൗൺസിലർ എസ്.ശശികല പുരസ്കാരം ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.