ഖുർആൻ പഠനപ്രഭാഷണ പരിപാടി

കളമശ്ശേരി: ഇസ്‌ലാമിക സംസ്കാരവും മൂല്യങ്ങളും കാലികവും അനുകരണീയവുമാണെന്ന് നൗഷാദ് ബാഖവി ചിറയൻകീഴ്. എറണാകുളം ജില്ല ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച യിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ല സെക്രട്ടറി എം.എം. അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ല ഖുർആൻ സ്റ്റഡി സെന്റർ വൈസ് പ്രസിഡന്റ്‌ യൂസുഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീൻ തങ്ങൾ, ഖുർആൻ സ്റ്റഡി സെന്റർ ജനറൽ സെക്രട്ടറി എം.ബി. മുഹമ്മദ്‌ ഹാജി, ട്രഷറർ സലാം ഹാജി ചിറ്റേത്തുകര, എസ്.വൈ.എസ് സംസ്ഥാന ട്രഷറർ എ.എം. പരീദ്, എസ്.എം.എഫ് ജില്ല പ്രസിഡന്റ്‌ ബക്കർ ഹാജി പള്ളിക്കര, എസ്.വൈ.എസ് ഉറവ് ജില്ല ചെയർമാൻ സിദ്ദീഖ് ഹാജി പെരിങ്ങാല, എസ്.കെ.എം.എം.എ ജില്ല ജനറൽ സെക്രട്ടറി സിയാദ് ചെമ്പറക്കി, ഡോ. അബ്ബാസ് ഹാജി, അഷ്‌റഫ്‌ ഹാജി എടവനക്കാട്, പരീദ് മൗലവി, നാസർ മാസ്റ്റർ പനങ്ങാട്, യൂസുഫ് ഹാജി കളമശ്ശേരി, അസ്‌ലം പൊന്നുരുന്നി, സാജുദ്ദീൻ കളമശ്ശേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.