ഗോശ്രീ ബസുകളുടെ നഗരപ്രവേശനം നാലാംഘട്ട സമര പ്രഖ്യാപനം ഇന്ന്

EA/EC കൊച്ചി: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി നേതൃത്വത്തില്‍ ഗോശ്രീ ബസുകളുടെ നഗരപ്രവേശനം ആവശ്യപ്പെട്ട് നടത്തുന്ന നാലാംഘട്ട സമരപ്രഖ്യാപന സമ്മേളനവും വൈപ്പിന്‍ ജനതയുടെ ഒപ്പുശേഖരണവും വെള്ളിയാഴ്ച നടക്കും. രാവിലെ 10 മുതല്‍ എറണാകുളം ഹൈകോടതി ജങ്​ഷനില്‍ നടത്തുന്ന പരിപാടി ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ പോള്‍ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് നടക്കുന്ന സമരപ്രഖ്യാപന സമ്മേളനത്തിനുശേഷം വൈപ്പിനില്‍ മുനമ്പം മുതല്‍ ഫോര്‍ട്ട് വൈപ്പിന്‍വരെ വിവിധ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗവും ഒപ്പുശേഖരണവും നടത്തുമെന്നും ചെയര്‍മാന്‍ പോള്‍ ജെ. മാമ്പിള്ളി വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.