ദേശീയപാത നിർമാണം: മണ്ണ് പരിശോധനക്കിടെ ചളിയും വെള്ളവും മുകളിലേക്ക് ഉയർന്നത് പരിഭ്രാന്തി പരത്തി

പറവൂർ: ദേശീയപാത 66 നിർമാണ ഭാഗമായി മണ്ണ് പരിശോധനക്കിടെ ചളിയും വെള്ളവും മുകളിലേക്ക് ഉയർന്നത് പരിഭ്രാന്തി പരത്തി. പെരുമ്പടന്നക്ക് സമീപം ദേശീയ പാതക്കായി ഏറ്റെടുത്ത സ്ഥലത്താണ് ഫ്ലൈഓവർ സ്ഥാപിക്കാൻ മണ്ണ് പരിശോധന ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച പൈലിങ്ങിനിടയിൽ ഉച്ചസമയത്താണ് അസ്വാഭാവികമായി ശക്തിയായി ചളിയും മണ്ണും നിറഞ്ഞ വെള്ളം ഇരുപതടി ഉയരത്തിൽ പൊങ്ങിയത്. ഏകദേശം അരമണിക്കൂറോളം ഈ രീതി തുടർന്നു. ഇതേതുടർന്ന് പൈലിങ്​ താൽക്കാലികമായി തൊഴിലാളികൾ നിർത്തിവെച്ചു. പിന്നീട് സൈറ്റ് എൻജിനീയർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ചതുപ്പ് പ്രദേശമായ ഇവിടെ മാലിന്യവും മറ്റും ഉപയോഗിച്ച് സ്ഥലം നികത്തിയിരുന്നതിനാലാണ് പൈലിങ്​ നടത്തിയപ്പോൾ ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടായതെന്ന് സൈറ്റ് എൻജിനീയർ പറഞ്ഞു. കോട്ടപ്പുറം പാലത്തിന് സമീപവും ഇതുപോലെ പ്രതിഭാസം ഉണ്ടായതായി അദ്ദേഹം പറഞ്ഞു. പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.