ജില്ല ഗുസ്തി: കൊച്ചിൻ റസ്​ലിങ്​ അക്കാദമി ജേതാക്കൾ

ഫോർട്ട്​കൊച്ചി: 15 വയസ്സിന്​ താഴെയുള്ളവരുടെ ജില്ലതല ഗുസ്തി മത്സരത്തിൽ പെൺകുട്ടികളുടെയും ഗ്രീക്കോ-റോമൻ സ്റ്റൈൽ വിഭാഗത്തിലും കൊച്ചിൻ റസ്​ലിങ്​ അക്കാദമി ഒന്നാംസ്ഥാനം നേടി. ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കൊച്ചിൻ ഗ്രാ​പ്ലേഴ്സിനാണ് ഒന്നാം സ്ഥാനം. ഫോർട്ട്​കൊച്ചി സെന്‍റ്​ ജോൺ ഡി ബ്രിട്ടോ സ്​കൂളിൽ നടന്ന മത്സരങ്ങൾ ഡെന്നി തോമസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ആൻറണി കുരീത്തറ, ടി.ജെ. ജോർജ്, സിബു ചാർലി, ബോണി, ബ്രിട്ടോ സ്കൂൾ പ്രധാനാധ്യാപിക ഷേർളി ആഞ്ചലോസ്, ടി.ജെ. ആന്‍റി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.