നെടുമ്പാശ്ശേരി: വ്യാജ രേഖകളുമായി നെടുമ്പാശ്ശേരി വഴി യുവതികളെ ഗൾഫിലേക്ക് കടത്താൻ ശ്രമിച്ച കേസന്വേഷണത്തിന് പൊലീസ് സംഘം ആന്ധ്രക്ക് പോയി. നെടുമ്പാശ്ശേരി സി.ഐ പി.എം. ബൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് ആന്ധ്രയിൽ അന്വേഷണം നടത്തുന്നത്. അനധികൃതമായി കടത്തിവിടാൻ ശ്രമിക്കുന്നതിനിടയിൽ 17 സ്ത്രീകളാണ് പിടിയിലായത്. ഇവർക്ക് ഇടനിലക്കാരായി പ്രവർത്തിച്ച ആന്ധ്ര സ്വദേശിയെയും പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോൾ പ്രധാന പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. ആന്ധ്രയിലെ പൊലീസുമായി സഹകരിച്ച് മുഖ്യപ്രതികളെ കസ്‌റ്റഡിയിലെടുക്കാനാണ് ശ്രമം. ഇതിനിടെ അടുത്തിടെ വിസിറ്റിങ് വിസയിൽ കടന്നുപോയിട്ടുള്ള അന്ധ്ര സ്വദേശികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.