ഉമയെ സ്നേഹിക്കുന്നു, ഞാൻ കൊച്ചിയുടെ വികസനത്തിനൊപ്പം -കെ.വി. തോമസ്

കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫ്​ സ്ഥാനാർഥി ജോ ജോസഫിന്​ വോട്ട്​ തേടിയും എതിർസ്ഥാനാർഥി ഉമ തോമസിനെ ഉപദേശിച്ചും കോൺഗ്രസ്​ നേതാവ്​ കെ.വി. തോമസ്​. എൽ.ഡി.എഫ്​ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''പി.ടി. തോമസ്​ എന്‍റെ അടുത്ത സുഹൃത്തായിരുന്നു​. എന്നാൽ, പി.ടി പറഞ്ഞ കാര്യങ്ങൾ ഉമ വിസ്മരിച്ചോ?. അച്ഛൻ മരിച്ചാൽ മകൻ, ഭർത്താവ് മരിച്ചാൽ ഭാര്യ എന്ന രീതിക്ക്​ അറുതി വേണമെന്ന്​ പറഞ്ഞയാളാണ്​ പി.ടി. ഉമയെ ഞാൻ സ്നേഹിക്കുന്നു. എന്നാൽ, കൊച്ചിയുടെ വികസനത്തിന് ഒപ്പമാണ്​ ഞാൻ നിൽക്കുക'' -കെ.വി. തോമസ്​ പറഞ്ഞു. കോൺഗ്രസിന്‍റെ​ മൃദുഹിന്ദുത്വ സമീപനം മതമൈത്രിയെ തകർക്കും. കോൺഗ്രസ് എന്നാൽ തനിക്ക്​ അഞ്ചുരൂപ അംഗത്വമല്ല. അതൊരു വികാരമാണ്. ആ കോൺഗ്രസിന് എന്തുപറ്റിയെന്നാണ്​ തന്‍റെ ചിന്ത. കെ-റെയിൽ മാത്രമല്ല, എല്ലാ അതിവേഗ യാത്രാമാർഗവും കേരളത്തിന് വേണം. ഏത്​ പ്രതിസന്ധിയും നേരിട്ട്​ വികസനം കൊണ്ടുവരാൻ പിണറായി വിജയനെപ്പേലുള്ള കരുത്തുള്ള ജനനായകർക്ക് കഴിയും. വികസനത്തിന്​ ഒപ്പമാണ്​ താൻ. അതിനാൽതന്നെ പിണറായിക്ക്​ ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.