കിടപ്പ്​ രോഗിയായ വീട്ടമ്മയെ ഭർത്താവ്​ കഴുത്ത്​​ ഞെരിച്ച്​ കൊന്നു

ചെറുതോണി: തളർന്ന്​ കിടപ്പിലായ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തി. ഇടുക്കി ആലിന്‍ചുവട് സ്വദേശി കാലായിക്കല്‍ മുനിസ്വാമിയുടെ ഭാര്യ രഞ്ജിനിയാണ്​ (55) കൊല്ലപ്പെട്ടത്. ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ ബുധനാഴ്ച അർധരാത്രിയോടെയാണ്​ സംഭവം. പ്രതി മുനിസ്വാമിയെ (60) പൊലീസ് അറസ്റ്റുചെയ്തു. ഭാര്യയെ നോക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് മുനിസ്വാമി തന്നെയാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം ഭാര്യ സ്വാഭാവികമായി മരിച്ചതായി മുനിസ്വാമി അയല്‍വാസികളെ അറിയിച്ചു. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന്​ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കഴുത്ത്​ ഞെരിച്ച്​​ കൊലപ്പെടുത്തിയതാണെന്ന്​ പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതോടെ മുനിസ്വാമിയെ അറസ്റ്റ്​ ചെയ്യുകയായിരുന്നു. രഞ്ജിനി ആറുമാസമായി തളര്‍ന്നു കിടപ്പിലാണ്​. ഇവരും ഭര്‍ത്താവും ഒറ്റക്കായിരുന്നു താമസം. മുനിസ്വാമി തമിഴ്നാട് സ്വദേശിയാണ്. 31 വർഷം മുമ്പ്​ ചെന്നൈയിൽ ചെമ്മീൻ കമ്പനിയിൽ ഒന്നിച്ചു ജോലി ചെയ്യുമ്പോഴുള്ള പരിചയത്തെ തുടർന്നാണ്​ കൊല്ലം സ്വദേശിനിയായ രഞ്ജിനിയെ വിവാഹം കഴിച്ചത്​. പിന്നീട്​ ഇടുക്കിയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. മക്കള്‍: സൗന്ദര്യ, സംയുക്ത, സുസ്മിത. മരുമക്കള്‍: ഗിരീഷ്, മനു. ചിത്രങ്ങൾ TDG101 Ranjini-murder മരിച്ച രജ്ഞിനി TDG100 Muniswami-Prathi അറസ്റ്റിലായ മുനി സ്വാമി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.