അയർകുന്നത്ത് ദമ്പതികൾ മരിച്ചനിലയിൽ

കുടുംബപ്രശ്നം​ മരണകാരണമെന്ന്​ ആത്മഹത്യക്കുറിപ്പ്​ കോട്ടയം: അയർകുന്നത്ത് യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ശ്വാസം മുട്ടിച്ച് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ്​ പൊലീസ്​ നിഗമനം. അയർകുന്നം അമയന്നൂർ ഇല്ലിമൂല പതിക്കൽതാഴെ സുധീഷ് (36), ഭാര്യ ടിന്‍റു (33) എന്നിവരാണ്​ മരിച്ചത്​. വിദേശത്തായിരുന്ന സുധീഷ്​ ഒന്നരമാസം മുമ്പാണ്​ നാട്ടിലെത്തിയത്​. അയർകുന്നത്ത്​ സ്വകാര്യആശുപത്രിയിൽ നഴ്​സായിരുന്ന ടിന്‍റുവിനെയും ഏക മകൻ സിദ്ധാർഥിനെയും ഗൾഫിലേക്ക്​ ​​​കൊണ്ടുപോകാൻ എത്തിയതാണെന്നാണ്​ സുധീഷ്​ ബന്ധുക്കളോട്​ പറഞ്ഞിരുന്നത്​. ഇതുമായി ബന്ധ​പ്പെട്ട പേപ്പറുകൾ ശരിയാക്കാൻ തിരുവനന്തപുരത്തിന്​ പോകുകയാണെന്ന്​ പറഞ്ഞ്​ ചൊവ്വാഴ്ച​ ഇവർ വീട്ടിൽനിന്ന്​ പോയി​. അയമന്നൂരിൽ താമസിക്കുന്ന സഹോദരൻ ഗിരീഷിന്‍റെ വീട്ടിൽ ആറുവയസ്സുള്ള സിദ്ധാർഥിനെ നിർത്തിയശേഷമാണ്​ ദമ്പതികൾ പോയത്. പിന്നീട് ഗിരീഷിന്‍റെ വീട്ടിലേക്ക്​ വിളിച്ച ഇവർ മാതാവിനോട്​​ തിരുവനന്തപുരത്ത് എത്തിയെന്നും മുറിയെടുത്തതായും ഫോണിൽ പറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ എത്തുമെന്നും പറഞ്ഞിരുന്നു. ഇതിനിടെ ബുധനാഴ്ച ഉച്ചയോടെ ട്വിന്‍റുവിന്‍റെ പിതാവ് ഇരുവരെയും ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് സുധീഷിന്‍റെ ചേട്ടനുമായി ബന്ധപ്പെട്ടിരുന്നു. ഇതോടെ സുധീഷിന്‍റെ മാതാവ്​ കുഞ്ഞമ്മണി വ്യാഴാഴ്ച രാവിലെ ഇവർ താമസിക്കുന്ന വീട്ടിലെത്തി വിളിച്ചെങ്കിലും കതക് തുറന്നില്ല. എന്നാല്‍, അകത്ത് ലൈറ്റ് തെളിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ഇതോടെ അയല്‍വാസികളെത്തി കതക് തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോൾ സുധീഷ് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന്​ ഇവർ വിവരം അറിയിച്ചതനുസരിച്ച്​ അയർകുന്നം പൊലീസെത്തി പരിശോധിച്ചപ്പോൾ ടിൻറുവിന്‍റെ മൃതദേഹവും കണ്ടെത്തി. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയശേഷം സുധീഷ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ്​ നിഗമനം. ജില്ല പൊലീസ്​ ചീഫ് ഡി. ശിൽപയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സയൻറിഫിക് വിദഗ്‌ധരും എത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന്​ സുധീഷ് എഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളാണ്​ മരണകാരണമായി ഇതിൽ പറഞ്ഞിരിക്കുന്നത്​. പോസ്റ്റ്​മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച വൈകീട്ട് നാലിനു വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മണര്‍കാട് വെള്ളിമഠത്തില്‍ കുടുംബാംഗമാണ്​ ടിന്‍റു. പടം KTD SUDEESH 36 AYARKUNAM,KTD TINTU 33 KTM സുധീഷ് (36), ഭാര്യ ടിന്‍റു (33)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.