നഴ്സസ് വാരാഘോഷം സമാപനം

​​ കൊച്ചി: സിനിമയിൽ ഒട്ടേറെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും താൻ ജീവിതത്തിൽ കണ്ട ശക്തരായ സ്ത്രീകൾ ​നഴ്​സുമാരാണെന്ന്​ ചലച്ചിത്ര നടി അന്നാബെൻ. ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി സംഘടിപ്പിച്ച നഴ്സസ് വാരാഘോഷത്തിന്‍റെ സമാപന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അന്നാബെൻ. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ശ്രീദേവി അധ്യക്ഷത വഹിച്ചു. ലിസി തോമസ് നഴ്സസ് ദിന സന്ദേശവും എറണാകുളം ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. അനിത.എ, നഴ്സിങ്​ സൂപ്രണ്ടുമാരായ ജെസ് പോൾ, രാധാമണി എന്നിവരും നഴ്സിങ്​ കോളജ് പ്രിൻസിപ്പൽമാരായ ഗീത പി.സി, പ്രഫ.സുജാമോൾ സ്കറിയ (മെഡിക്കൽ കോളജ്, കളമശ്ശേരി), പ്രഫ. ഗീത പി.ടി (സിമെറ്റ്‌ കോളജ്, പള്ളുരുത്തി), അഭിലാഷ്.എം, ട്രീസ ജെയിൻ, കുമാരി അഖില ഉത്തമൻ എന്നിവർ സംസാരിച്ചു. ജില്ല നഴ്സിങ്​ ഓഫിസർ ഭവാനി കെ.പി സ്വാഗതവും ടി.ഡി. ബീന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.