തൃക്കാക്കരക്ക്​ അബദ്ധം തിരുത്താൻ അവസരം -പിണറായി

കൊച്ചി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരക്ക്​ സംഭവിച്ച അബദ്ധം തിരുത്താനുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ആഗ്രഹിക്കുന്ന വിധത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് മണ്ഡലം തയാറെടുക്കുന്നത്. സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ധനേടിയ തെരഞ്ഞെടുപ്പില്‍ വികസനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ഒരാളെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടത്ത് നടന്ന തൃക്കാക്കര ഉപതെരഞ്ഞടുപ്പ് കൺവെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത സംരക്ഷിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഗീയതക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുമ്പോള്‍ അവിടെയും കോണ്‍ഗ്രസ് നോക്കുകുത്തിയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, മന്ത്രിമാരായ പി. രാജീവ്, ആര്‍. ബിന്ദു, അഹമ്മദ് ദേവര്‍കോവില്‍, വീണ ജോര്‍ജ്, ആന്റണി രാജു, എം.വി. ഗോവിന്ദന്‍, സി.പി.എം മണ്ഡലം സെക്രട്ടറി അഡ്വ. എം. സ്വരാജ്, മുന്‍ മന്ത്രിമാരായ എം.എം. മണി, രാമചന്ദ്രന്‍ കടന്നപ്പിള്ളി, എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ ജോര്‍ജ് എടപ്പരത്തി, വി. ശിവദാസന്‍ എം.പി, എന്‍.എന്‍. കൃഷ്ണദാസ്, പി.വി. അബ്ദുൽവഹാബ്, എസ്. സതീഷ്, സാബു ജോസഫ്, ഡോ. ജോസ് ചാക്കോ പെരിയപുറം, ജോസ് തെറ്റയില്‍, സെബാസ്റ്റ്യന്‍ പോള്‍, മേയര്‍ അനില്‍കുമാര്‍, ബാബു ജോസഫ്, പി.സി. ചാക്കോ, ഇന്നസെന്റ്, എം.കെ. സാനു തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.