സമരവുമായി മത്സ്യമേഖല സംരക്ഷണ സമിതി

കൊച്ചി: മത്സ്യമേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയിൽ സർക്കാർ ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ കേരള മത്സ്യമേഖല സംരക്ഷണ സമിതി സമരത്തി​നിറങ്ങുന്നു. 15ന്​ സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. പെട്രോൾ, ഡീസൽ, മണ്ണെണ്ണ വിലവർധന, മത്സ്യമേഖലക്ക്‌ ദോഷകരമായ കേന്ദ്ര സംസ്ഥാന നിയമങ്ങൾ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ അപര്യാപ്തത എന്നിവയിൽ ഇനിയും അനുകൂല നടപടിയുണ്ടായിട്ടി​ല്ലെന്ന്​ യൂനിയൻ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെയർമാൻ എക്സ്​ എം.എൽ.എ വി. ദിനകരൻ, ജനറൽ കൺവീനർ അഡ്വ. ഷെറി ജെ. തോമസ്, വൈസ് ചെയർമാൻ ജോസഫ് സേവ്യർ കളപ്പുരക്കൽ, ജോയന്റ് കൺവീനർ പി.എം. സുഗതൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.