''KTG WBL Accident death മുണ്ടക്കയം: പാറമടയിൽ ജീവനക്കാരൻ മരിച്ചനിലയിൽ. മുണ്ടക്കയം വണ്ടൻപതാൽ മറ്റത്തിനാനിക്കൽ എം.ഡി. മാത്യുവാണ് (മോഡേൺ രാജു -65) മരിച്ചത്. കല്ലേപ്പാലത്തിനു സമീപം പ്രവർത്തിക്കുന്ന കരിപ്പാപ്പറമ്പിൽ പാറമടയിലാണ് അപകടം. വ്യാഴാഴ്ച രാവിലെ 11.30ന് സൈറ്റ് പരിശോധനക്ക് പോയ മാത്യു മടങ്ങിയെത്താതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താഴെവീണ നിലയിൽ കണ്ടത്. ഉടൻ മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മുപ്പത്തിയഞ്ചാംമൈൽ സ്വകാര്യ ആശുപത്രിയിൽ. ഭാര്യ: എൽസമ്മ. മക്കൾ: മനു (യു.എസ്), മനോജ് (കാനഡ). മരുമക്കൾ: ജോസ്മി (യു.എസ്), മോനി (കാനഡ). സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.