കാനയിൽ കക്കൂസ് മാലിന്യം തള്ളുന്നു

പറവൂർ: റിപ്പബ്ലിക് റോഡിൽ ബാലാജി സ്റ്റീൽസിന് എതിർവശത്തുള്ള കാനയിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പരാതി. മഴപെയ്യുന്ന ദിവസങ്ങളിൽ ഇത് പതിവാണ്. ടാങ്കറിൽ കൊണ്ടുവരുന്ന മാലിന്യം രാത്രിയാണ് കാനയിൽ തള്ളുന്നത്. പ്രദേശമാകെ ദുർഗന്ധമാണ്. ഇതിന് സമീപം ഗുഡ്സ് ഓട്ടോറിക്ഷ സ്റ്റാൻഡുണ്ട്. അസഹ്യ ഗന്ധം കാരണം തൊഴിലാളികൾക്ക് വാഹനങ്ങൾ നിർത്തിയിടാനാകുന്നില്ല. പരിസ്ഥിതി മലിനീകരണത്തിനെതിരെ നഗരസഭ അധികൃതരോട് പലവട്ടം പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്ന് ഗുഡ്സ് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സ്റ്റാൻഡ് സെക്രട്ടറി പി.ജെ. മുരളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.