കൊച്ചി: മഹാകവി വൈലോപ്പിള്ളിയുടെ 111ാം ജന്മദിനാഘോഷം കവി സ്ഥാപിച്ച വിജ്ഞാനോദയ വായനശാലയുടെ നേതൃത്വത്തില്‍ കലൂര്‍ ആസാദ് റോഡിലുള്ള കെ.ടി. കെല്ലി നഗറില്‍ നടന്നു. സാംസ്കാരിക സമ്മേളനം എഴുത്തുകാരന്‍ പി.എഫ്. മാത്യൂസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്‍റ് പി.എ. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ജോസഫ് മരിയന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി.ആര്‍. രാജേഷ്, വിജ്ഞാനോദയ വായനശാല ജനകീയ സമിതി ചെയര്‍മാന്‍ കെ.വി. മനോജ് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ വൈലോപ്പിള്ളി കവിതകള്‍ ആലപിച്ചു. എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അമിത കാർമലിനെ കൗണ്‍സിലര്‍ എം.ജി. അരിസ്റ്റോട്ടില്‍ ആദരിച്ചു. 100 വിദ്യാർഥികള്‍ക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു. വായനശാല സെക്രട്ടറി ഇ.ജി. ജോര്‍ജ് സ്വഗതവും സംഘാടകസമിതി ട്രഷറര്‍ വി.കെ. ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.