Posted On
date_range Updated On
date_range റാങ്കിലും ഇരട്ടകൾക്ക് നേട്ടം
മാന്നാർ: ഒരേ വിഷയത്തിൽ മൂന്നും നാലും റാങ്കുകൾ കരസ്ഥമാക്കി ഇരട്ടക്കുട്ടികൾ. മഹാത്മ ഗാന്ധി സർവകലാശാലയുടെ ബി.എസ്.സി ബോട്ടണി ഫുഡ് ഫുഡ് മൈക്രോബയോളജി വിഷയത്തിൽ മൂന്നാം റാങ്കും നാലാം റാങ്കും ഇരട്ടക്കുട്ടികളായ അഞ്ജലിക്കും അഞ്ജനക്കും ലഭിച്ചു.
മാന്നാർ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ തെക്കുംതളികയിൽകൃഷ്ണ തീർഥം വീട്ടിൽ ക്ഷേത്ര നിർമാണ ശിൽപ്പിയായ രാജേന്ദ്രൻ-മഞ്ജു ദമ്പതികളുടെ മക്കളാണി നേട്ടത്തിലും ഒരുമ നിലനിർത്തിയത്. തിരുവല്ല മാർത്തോമ കോളജിലെ വിദ്യാർഥിനികളായിരുന്നു. സഹോദരൻ ആദിത്യൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.