പ​തി​യാ​ങ്ക​ര ഇ​ട​തു​രു​ത്തി​ലെ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡ്

പതിയാങ്കര ഇടതുരുത്തിലെ യാത്രാദുരിതത്തിന് പരിഹാരമായില്ല; ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്

ആ​റാ​ട്ടു​പു​ഴ: ഒ​ന്ന​ര പ​തി​റ്റാ​ണ്ട് മു​മ്പ് സ്റ്റീ​ൽ ച​രു​വ​ത്തി​ൽ ക​യ​റി​യി​രു​ന്ന് തു​ഴ​ഞ്ഞ് ആ​റ് ക​ട​ന്നാ​ണ് പ​തി​യാ​ങ്ക​ര ഇ​ട​ത്തു​രു​ത്തി​ലെ കു​ട്ടി​ക​ൾ സ്കൂ​ളി​ലെ​ത്തി​യി​രു​ന്ന​ത്. അ​ന്ന് ആ​റ് ക​ട​ക്കാ​നാ​യി​രു​ന്നു പ്ര​യാ​സ​മെ​ങ്കി​ൽ ഇ​ന്ന് അ​വ​ർ യു​വാ​ക്ക​ളാ​യ​പ്പോ​ൾ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഒ​രു വാ​ഹ​നം എ​ത്തി​ക്കാ​നു​ള്ള വ​ഴി​യി​ല്ലാ​ത്ത​താ​ണ് ഇ​വ​രു​ടെ ദു​രി​തം. നാ​ലു​വ​ശ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട പ​തി​യാ​ങ്ക​ര ഇ​ട​ത്തു​രു​ത്തി​ലെ നാ​ല്പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ൾ ഇ​ന്നും ഒ​രു സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ദു​രി​തം പേ​റു​ക​യാ​ണ് ഞ​ങ്ങ​ൾ. ഭ​ര​ണാ​ധി​കാ​രി​ക​ൾ ഒ​രു​പാ​ട് പേ​ർ വ​ന്നു പോ​യി. വാ​ഗ്ദാ​ന​ങ്ങ​ൾ കേ​ട്ട് മ​ടു​ത്തു. ഒ​രു​പാ​ട് ക്ഷ​മി​ച്ചു. ഇ​നി വ​യ്യ. ഞ​ങ്ങ​ൾ അ​നു​ഭ​വി​ച്ച ദു​രി​ത​ങ്ങ​ൾ ത​ന്നെ​യാ​ണ് ഞ​ങ്ങ​ളു​ടെ മ​ക്ക​ളും അ​നു​ഭ​വി​ക്കു​ന്ന​ത്. എ​ന്നാ​ണ് ഇ​തി​നൊ​രു മാ​റ്റ​മു​ണ്ടാ​വു​ക? ചെ​റി​യൊ​രു വാ​ഹ​നം ക​യ​റാ​വു​ന്ന റോ​ഡാ​ണ് ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ൾ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്? പ്ര​ദേ​ശ​വാ​സി​യാ​യ വ​യോ​ധി​ക​ൻ അ​ബ്ദു​ല്ല​ത്തീ​ഫ് രോ​ഷ​ത്തോ​ടെ ചോ​ദി​ക്കു​ന്നു. തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​തി​യാ​ങ്ക​ര ഇ​ട​ത്തു​രു​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഒ​രു​കാ​ല​ത്ത് ന​ല്ലൊ​രു ന​ട​വ​ഴി പോ​ലും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല.

2011-ൽ ​തൂ​ക്കു​പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​യ​തോ​ടെ​യാ​ണ് കാ​ൽ​ന​ട​യാ​യി ആ​റു​ക​ട​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ങ്ങി​യ​ത്. അ​തു​വ​രെ വ​ലി​യ അ​ലൂ​മി​നി​യം ച​രു​വ​ങ്ങ​ളി​ൽ ക​യ​റി ദേ​ശീ​യ​ജ​ല​പാ​ത മ​റി​ക​ട​ന്നാ​യി​രു​ന്നു കു​ട്ടി​ക​ൾ സ്കൂ​ളി​ലേ​ക്ക് പോ​യി​രു​ന്ന​ത്. തൂ​ക്കു​പാ​ലം വ​ന്ന​ത് വ​ലി​യ ആ​ശ്വാ​സ​മാ​യെ​ങ്കി​ലും അ​തു​കൊ​ണ്ട് മാ​ത്രം യാ​ത്രാ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല.

2015-ലാ​ണ് ഇ​ട​ത്തു​രു​ത്തി​നെ കി​ഴ​ക്കേ​ക്ക​ര​യു​മാ​യി ബ​ന്ധി​പ്പി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​വു​ന്ന പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. എ​ന്നാ​ൽ പാ​ലം ക​ട​ന്നെ​ത്തി​യാ​ലും വീ​ട്ടി​ലെ​ത്താ​ൻ പി​ന്നെ​യും കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്ക​ണം. ഇ​ട​ത്തു​രു​ത്തി​ലെ ത​റ​പ്പാ​ട് മു​ത​ൽ തെ​ക്കേ​ക്കാ​ട് വ​രെ​യു​ള്ള റോ​ഡ് ഇ​നി​യും ഗ​താ​ഗ​ത​യോ​ഗ്യ മാ​കാ​ത്ത​താ​ണ് കാ​ര​ണം.​പ്ര​ദേ​ശ​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി ദേ​ശീ​യ ജ​ല​പാ​ത​യു​ടെ ഓ​ര​ത്തു​കൂ​ടി 510 മീ​റ്റ​ർ നീ​ള​ത്തി​ലും മൂ​ന്ന് മീ​റ്റ​ർ വീ​തി​യി​ലും റോ​ഡ് നി​ർ​മ്മി​ക്കു​ന്ന​തി​ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഒ​രു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ ഗ്രാ​വ​ൽ പാ​ത മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് റോ​ഡി​ലെ കു​ഴി​ക​ളു​ടെ ആ​ഴം കു​റ​ച്ചെ​ങ്കി​ലും കു​റ​ഞ്ഞ​ത്.

ചെ​റി​യൊ​രു മ​ഴ പെ​യ്താ​ൽ​ത്ത​ന്നെ റോ​ഡ് മു​ഴു​വ​ൻ വെ​ള്ള​ക്കെ​ട്ടാ​യി മാ​റും. ഇ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​കും. കു​ട്ടി​ക​ളും വ​യോ​ധി​ക​രും ദു​രി​ത​ത്തി​ൽ. റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​മ്പോ​ൾ ആ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള ക​ൽ​ക്കെ​ട്ടി​ന് മു​ക​ളി​ലൂ​ടെ​യാ​ണ് നാ​ട്ടു​കാ​ർ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന​ത്. കൊ​ച്ചു​കു​ട്ടി​ക​ൾ ഇ​തു​വ​ഴി യാ​ത്ര​ചെ​യ്ത് ആ​റ്റി​ലേ​ക്ക് വീ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​തി​നാ​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് വ​ലി​യ ആ​ശ​ങ്ക​യാ​ണു​ള്ള​ത്.

റോ​ഡി​ലെ വെ​ള്ളം പാ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കോ​രി​ക്ക​ള​ഞ്ഞാ​ണ് നാ​ട്ടു​കാ​ർ പ​ല​പ്പോ​ഴും യാ​ത്രാ​യോ​ഗ്യ​മാ​ക്കു​ന്ന​ത്. റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം കു​ട്ടി​ക​ളെ ഒ​റ്റ​യ്ക്ക് സ്കൂ​ളി​ലേ​ക്ക് അ​യ​ക്കാ​നും ര​ക്ഷി​താ​ക്ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല. ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം കു​ട്ടി​ക​ളെ കൈ​പി​ടി​ച്ച് കൊ​ണ്ടു​പോ​യി സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി​വി​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. ദി​വ​സേ​ന​യു​ള്ള ഈ ​ദു​രി​തം ര​ക്ഷി​താ​ക്ക​ൾ​ക്ക് വ​ലി​യ ഭാ​ര​മാ​ണ്.​ഒ​രു ഓ​ട്ടോ​റി​ക്ഷ പോ​ലും വി​ളി​ച്ചാ​ൽ ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് വ​രാ​ൻ ത​യ്യാ​റാ​കി​ല്ല.

മാ​ര​ക​രോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സു​ഖ​ങ്ങ​ളാ​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ രോ​ഗി​ക​ളെ താ​ങ്ങി​യെ​ടു​ത്ത് കൊ​ണ്ടു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

25 ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടും റോ​ഡാ​യി​ല്ല പു​തി​യ​താ​യി 32 ല​ക്ഷം

റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി എം.​എ​ൽ.​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും നി​ർ​മാ​ണം ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല. ടാ​ർ വി​ല വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​രാ​ർ ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​താ​ണ് നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.​ഇ​തി​നി​ടെ ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് കോ​ൺ​ക്രീ​റ്റ് റോ​ഡ് നി​ർ​മ്മാ​ണ​ത്തി​നാ​യി 32 ല​ക്ഷം രൂ​പ​യാ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ഖ്യാ​പ​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും മാ​ത്രം കേ​ട്ടു​മ​ടു​ത്ത നാ​ട്ടു​കാ​ർ​ക്ക് ഇ​നി വാ​ഗ്ദാ​ന​ങ്ങ​ളി​ല​ല്ല, യാ​ഥാ​ർ​ഥ്യ​ത്തി​ലാ​കു​ന്ന റോ​ഡി​ലാ​ണ് പ്ര​തീ​ക്ഷ.

ഇ​നി​യും കാ​ത്തി​രി​ക്കാ​നാ​വി​ല്ല

ഒ​രു ത​ല​മു​റ​യു​ടെ ബാ​ല്യ​കാ​ലം യാ​ത്രാ​ദു​രി​ത​ത്തി​ൽ ത​ള്ളി​നീ​ങ്ങി​യി​ട്ടും അ​ടു​ത്ത ത​ല​മു​റ​യ്ക്കും അ​തേ ദു​ര​വ​സ്ഥ​യാ​ണ്. പാ​ലം വ​ന്നി​ട്ടും റോ​ഡി​ല്ലാ​ത്ത​തി​നാ​ൽ വി​ക​സ​ന​ത്തി​ന്റെ ഗു​ണം പൂ​ർ​ണ​മാ​യി അ​നു​ഭ​വി​ക്കാ​ൻ ക​ഴി​യാ​ത്ത നാ​ൽ​പ്പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ളു​ടെ സ​ങ്ക​ട​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. റോ​ഡ് നി​ർ​മ്മാ​ണം ഉ​ട​ൻ ആ​രം​ഭി​ച്ച് യാ​ത്രാ​ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് ഇ​ട​ത്തു​രു​ത്ത് നി​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

Tags:    
News Summary - Pathiyankara Travel Hardship Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.