Posted On
date_range Updated On
date_range ദേശീയ ലോക്അദാലത്: 25 കോടിയുടെ വായ്പ കേസുകൾ ഒത്തുതീർന്നു
ആലപ്പുഴ: ജില്ലയിലെ വിവിധ കോടതി കേന്ദ്രങ്ങളിൽ നടന്ന ദേശീയ ലോക് അദാലത്തിൽ 25.08 കോടിയുടെ വായ്പ കേസുകൾ ഒത്തുതീർന്നു.24 ബെഞ്ചുകളിലായി 276 കോടതി കേസുകളും 344 കോടതിയേതര തർക്കങ്ങളും പരിഹരിച്ചു. വിവിധ ബാങ്കുകൾ സമർപ്പിച്ച വായ്പ കേസുകൾ കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ബി.എസ്.എൻ.എൽ, ആർ.ടി.ഒ ഓഫിസിലെ കേസുകൾ എന്നിവയും ലോക്അദാലത്തിൽ ഒത്തുതീർപ്പാക്കി.
അദാലത്തിൽ സർവിസിലുള്ളവരും വിരമിച്ചവരുമായ ന്യായാധിപരും അഭിഭാഷകരും സേവനം നൽകി. ലോക് അദാലത്തുമായി സഹകരിച്ച എല്ലാ സ്ഥാപനങ്ങൾക്കും ജില്ല ജഡ്ജ് എ. ബദറുദ്ദീൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.