പ്ര​തി ര​തീ​ഷ്

സ്വത്തുതർക്കം: അമ്മയെ മർദിച്ച യുവാവ്​ അറസ്റ്റിൽ

മ​ണ്ണ​ഞ്ചേ​രി: സ്വ​ത്തു​ത​ർ​ക്ക​ത്തി​െൻറ പേ​രി​ൽ അ​മ്മ​യെ നി​ല​വി​ള​ക്കി​ന് ത​ല​ക്ക​ടി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ആ​റാം​വാ​ർ​ഡ് കി​ഴ​ക്കേ പോ​ള​യി​ൽ പി. ​ര​തീ​ഷി​നെ​യാ​ണ് (39) മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ര​തീ​ഷി​െൻറ മാ​താ​വ് അ​മ്മി​ണി (57) ത​ല​ക്ക്​ എ​ട്ട് തു​ന്ന​ലു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. സ്വ​ത്ത് വീ​തം​വെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

നി​ര​ന്ത​രം ശ​ല്യ​മാ​യ​തോ​ടെ അ​മ്മി​ണി ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും കോ​ട​തി മു​ഖേ​ന ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം വി​ധി​യും സ​മ്പാ​ദി​ച്ചി​രു​ന്നു. ര​തീ​ഷ് വീ​ട്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് കോ​ട​തി വി​ല​ക്കു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് ലം​ഘി​ച്ച് വീ​ട്ടി​ൽ ക​യ​റി​യ ര​തീ​ഷ് അ​മ്മി​ണി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും നി​ല​വി​ള​ക്കി​ന് ത​ല​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 

Tags:    
News Summary - Property dispute: Man arrested for beating mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.