Posted On
date_range Updated On
date_range സംസ്ഥാന സ്കൂൾ മീറ്റിൽ മത്സരിക്കാൻ ശ്രീഹരിക്ക് പുതിയ ഷൂ
മണ്ണഞ്ചേരി: സംസ്ഥാന സ്കൂൾ മീറ്റിൽ കെ.ആർ. ശ്രീഹരി സ്പൈക്സ് ധരിച്ച് ഓടും. മുഹമ്മയിൽ നടന്ന റവന്യൂ ജില്ല കായികമേളയിൽ നഗ്നപാദനായി ഓടി സബ്ജൂനിയർ വിഭാഗം 600 മീറ്ററിൽ ഒന്നാമതെത്തുകയും ചെയ്തു. തമ്പകച്ചുവട് ഗവ. യു.പി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്. മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാംവാർഡ് കാഞ്ഞിരത്തറയിൽ പെയിന്റിങ് തൊഴിലാളി രാജേഷിന്റെയും ഷൈനിയുടെയും മകനാണ്. 400 മീറ്റർ റിലേയിൽ ശ്രീഹരി ഉൾപ്പെട്ട ടീം രണ്ടാംസ്ഥാനം നേടിയിരുന്നു. സ്കൂൾ പ്രധാനാധ്യാപിക എം. ഉഷ കുമാരി, സ്റ്റാഫ് സെക്രട്ടറി വി.ആർ. ബിന്ദു എന്നിവർ ശ്രീഹരിയുടെ വീട്ടിലെത്തി ഷൂ വാങ്ങുന്നതിനുള്ള തുക കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.