Posted On
date_range Updated On
date_range നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് കാൽ നടയാത്രികൻ മരിച്ചു.
മണ്ണഞ്ചേരി: നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് കാൽ നടയാത്രികൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് പറപ്പുറത്തു വെളിയിൽ ശശിധരൻ നായർ (70) ആണ് മരിച്ചത്.ദേശീയപാതയിൽ കലവൂർ ആകാശവാണി നിലയത്തിനു സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെണ് അപകടം.
സമീപത്തെ കടയിൽ നിന്ന് പാൽ വാങ്ങി വീട്ടിലേക്ക് പോകുന്നതിനായി നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഇടികുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാ മധ്യേ മരിച്ചു.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ:രാധ ശശി കുട്ടൻ. മക്കൾ: സുരേഷ് ബാബു (ഗൾഫ്) സൂര്യ ഷിബു, സുധീഷ് (ഗൾഫ്). മരുമക്കൾ: ബിന്ദു, ഷിബു, ആതിര. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.