ലു​ക്മാ​ൻ

കുളത്തിൽ മുങ്ങിത്താഴ്ന്ന ബാലികയെ രക്ഷപ്പെടുത്തി 13കാരൻ

മ​ണ്ണ​ഞ്ചേ​രി: കു​ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്ന ബാ​ലി​ക​യെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച്​ ഉ​യ​ർ​ത്തി എ​ട്ടാം ക്ലാ​സു​കാ​ര​ൻ. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്‌ ആ​റാം വാ​ർ​ഡ്‌ പൊ​ക്ക​ത്തി​ൽ സ​ക്കീ​ർ ഹു​സൈ​ന്റേ​യും ബു​ഷ്‌​റ​യു​ടെ​യും മ​ക​ൻ ലു​ക്മാ​നാ​ണ്​ (13) ര​ക്ഷ​ക​നാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ 11വ​യ​സ്സു​കാ​രി തൊ​ട്ട​ടു​ത്ത കു​ള​ത്തി​ൽ കാ​ൽ വ​ഴു​തി വീ​ണ​ത്.

നീ​ന്ത​ൽ പൂ​ർ​ണ​മാ​യും അ​റി​യാ​ഞ്ഞി​ട്ടും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ലു​ക്മാ​ൻ കു​ള​ത്തി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. കു​ള​ത്തി​ന്റെ വ​ശ​​ത്തേ​ക്ക്​ ബാ​ലി​ക​യെ ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ​വ​ർ കു​ട്ടി​യെ ക​ര​ക​യ​റ്റി. മ​ണ്ണ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ ച​ട​ങ്ങി​ൽ ലു​ക്മാ​നെ ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അം​ഗം അ​ഡ്വ. ആ​ർ. റി​യാ​സ് ആ​ദ​രി​ച്ചു.

Tags:    
News Summary - 13-year-old rescues girl from pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.