താമരക്കുളത്തും മാവേലിക്കരയിലും റെയ്​ഡ്​; 400 ലിറ്റർ കോട പിടികൂടി

ചാ​രും​മൂ​ട്: താ​മ​ര​ക്കു​ള​ത്തെ വ്യാ​ജ വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 220 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി. താ​മ​ര​ക്കു​ളം മി​നി വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന് പ​ടി​ഞ്ഞാ​റ് പു​ഞ്ച​ക്ക് സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ച്ച വ്യാ​ജ വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ നൂ​റ​നാ​ട് എ​ക്സൈ​സ് റേ​ഞ്ച് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ അ​ബ്​​ദു​ൽ ഷു​ക്കൂ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 35 ലി​റ്റ​ർ കൊ​ള്ളു​ന്ന ആ​റ് ക​ന്നാ​സി​ലും 10 ലി​റ്റ​റി​െൻറ ക​ന്നാ​സി​ലു​മാ​യി ഒ​ളി​പ്പി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന 220 ലി​റ്റ​ർ കോ​ട​യും ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

റേ​ഞ്ച് ഇ​ൻ​സ്​​പെ​ക്ട​ർ ഇ.​ആ​ർ. ഗി​രീ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ അ​ബ്​​ദു​ൽ ഷു​ക്കൂ​ർ, സ​ന്തോ​ഷ് കു​മാ​ർ , സി.​ഇ.​ഒ മാ​രാ​യ അ​നു, ശ്യാം​ജി, രാ​ജീ​വ്, ജ്യോ​തി​സ് സീ​നു​ലാ​ൽ, അ​ബ്​​ദു​ൽ റി​യാ​സ് ഡ്രൈ​വ​ർ സ​ന്ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

മാ​വേ​ലി​ക്ക​ര: തെ​ക്കേ​ക്ക​ര പ​ല്ലാ​രി​മം​ഗ​ലം കു​റി​യേ​ട​ത്ത് പു​ര​യി​ട​ത്തി​െൻറ കി​ഴ​ക്കേ അ​തി​രി​ലു​ള്ള പു​ഞ്ച​യി​ൽ​നി​ന്ന്​ 180 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ബി. ​സു​നി​ൽ കു​മാ​ർ ഐ.​ബി. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ഗോ​പ​കു​മാ​ർ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ജോ​ഷി​ജോ​ൺ, റി​യാ​സ് എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Liqour seized from alapuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.