Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്
തുറവൂർ: ദേശീയപാതയിൽ പൊന്നാംവെളി ടൗണിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്ക്.തിങ്കളാഴ്ച രാവിലെ 6.45 നായിരുന്നു അപകടം. കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം തെറ്റി മീഡിയനിൽ ഇടിച്ച് കയറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ കാർയാത്രികൻ കൊല്ലം ഭാരതീപുരം സുധീഷ് ഭവനിൽ സുധീഷ് ഷാജിയെ (25) മരട് ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.