ദേശീയപാത വികസനത്തിനായി ഒഴിവാക്കിയ കായംകുളം
കെ.പി.എ.സി ജങ്ഷനിലെ ജലസംഭരണി
Posted On
date_range Updated On
date_range ദേശീയപാത വികസനം: കായംകുളത്തെ കൂറ്റൻ ജലസംഭരണി ഓർമയായി
കായംകുളം: നഗരത്തിന് ദീർഘനാൾ കുടിവെള്ളം നൽകിയിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് ഓർമയായി. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് കെ.പി.എ.സി ജങ്ഷന് സമീപത്തെ ടാങ്ക് പൊളിച്ചുമാറ്റിയത്. വ്യാഴാഴ്ച രാവിലെ കൂറ്റൻ ജലസംഭരണി പൊളിച്ചുനീക്കുന്നത് കാണാൻ നിരവധി പേർ എത്തിയിരുന്നു. സുരക്ഷ ഒരുക്കാൻ അഗ്നിരക്ഷ സംഘവും പൊലീസും ചുറ്റും നിലയുറപ്പിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാലുകൾ തട്ടിമാറ്റിയതോടെ ഹുങ്കാര ശബ്ദത്തോടെ നിമിഷങ്ങൾക്കുള്ളിൽ ഇത് നിലംപതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.