പരുമല: ആശുപത്രി കാൻറീൻ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളും ആശുപത്രി ജീവനക്കാരും ആശങ്കയിൽ. തിരുവനന്തപുരം പൂന്തുറയിൽ നിന്നെത്തിയ പരുമല ആശുപത്രി ഭക്ഷണശാല സ്റ്റോറിലെ ജോലിക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്ക പട്ടികയില്‍ രോഗികളും ഉള്‍പ്പെട്ടതായി സംശയമുണ്ട്. 26 പേരുടെ പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കി അവരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചതായി കടപ്രയിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ പരുമലയിലെ എട്ട്, ഒമ്പത് വാർഡുകൾ ഹോട്ട്സ് സ്പോട്ടായി പ്രഖ്യാപിക്കുന്നതിന് ഡി.എം.ഒ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പുറത്തുള്ള രണ്ട് കടകളിലും കയറിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പ്രൈമറി കോൺടാക്ടിലുള്ളവർക്ക് വൈറസ് ബാധ കണ്ടെത്തിയാൽ രണ്ടാമത്തെ പട്ടിക സ്വരൂപിക്കൽ വളരെയധികം വിഷമകരമാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ഞായറാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരനായ യുവാവിനെ പത്തനംതിട്ട ജില്ലയിലെ റാന്നി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവ് എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുക്കുന്നയാളാണെന്നും വാര്‍ഡുകളിലും മുറികളിലും ഭക്ഷണം എത്തിച്ചിരുന്നതായും പ്രചാരണമുണ്ട്. ആശുപത്രിക്ക് സമീപത്ത് വാടകക്ക് താമസിക്കുന്ന കെട്ടിടത്തില്‍ കൂടുതല്‍പേരുണ്ട്. ആരോഗ്യ വിഭാഗം കൂടുതല്‍ വിശദ അന്വേഷണം നടത്തുകയാണ്. കൂടുതല്‍ പേരും രോഗികളും ഉള്‍പ്പെട്ടാൽ അത് സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിെൻറ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.