അമ്പലപ്പുഴ: അകാലത്തിൽ പൊലിഞ്ഞ സുഹൃത്തിെൻറ ചോർന്നൊലിക്കുന്ന കൂരയിൽ കഴിയുന്ന മാതാപിതാക്കൾക്ക് വേണ്ടി കാരുണ്യത്തിെൻറ തിരിതെളിച്ച് സഹപാഠികൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് 16ാം വാർഡിൽ പാലപ്പറമ്പ് സോമെൻറ വീടാണ് 2003-2004ലെ യു.കെ.ഡി ട്യൂഷൻ സെൻററിലെ എസ്.എസ്.എൽ.സി ബാച്ചിലെ ഒരുപറ്റം വിദ്യാർഥികൾ ചേർന്ന് അറ്റകുറ്റപ്പണി ചെയ്തത്.
സോമൻ-സരസമ്മ ദമ്പതികളുടെ ഏക മകൾ സയനയുടെ സഹപാഠികളാണിവർ. പ്ലസ് ടുവിന് ശേഷം ബി.എസ്സി നഴ്സിങ് മോഹവുമായി ബംഗളൂരുവിൽ പോയ സയനയുടെ ചേതനയറ്റ ശരീരമാണ് പിന്നീട് മാതാപിതാക്കൾ കാണുന്നത്.
ഏക മകളുടെ വേർപാടിൽ വിറങ്ങലിച്ച ഹൃദയങ്ങളുമായി ചോർന്നൊലിക്കുന്ന വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. പഴയ സാരികൾകൊണ്ട് മറച്ച ശുചിമുറിയായിരുന്നു ഇവരുടേത്.
വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വിവരങ്ങൾ കൈമാറിയാണ് പഴയ സഹപാഠികൾ സയനയുടെ കുടുംബത്തിനുവേണ്ടി കൈകോർത്തത്. അവരാൽ കഴിയുന്ന വിധത്തിൽ ചെറിയ ഒരു തുക സമാഹരിച്ച് ആ വീട് ചോർന്നൊലിക്കാത്തവിധം മേൽക്കൂര പാകി. അധ്യാപകൻ ഉണ്ണിയും അവരോടൊപ്പം ചേർന്നതോടെ കെട്ടുറപ്പുള്ള ശുചിമുറിയും തയാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.