യുവാവിനെ വെട്ടിയശേഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

മണ്ണഞ്ചേരി: കഞ്ചാവ് വിൽപനയെക്കുറിച്ച് വിവരം നൽകിയ വിരോധത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡിൽ പടിഞ്ഞാറേവെളി വീട്ടിൽ ശ്രീജിത്തിനെയാണ് (26) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മണ്ണഞ്ചേരി ഞാറുകുളങ്ങര സ്വദേശി ഷാഹുലിനെ വെട്ടിയശേഷം വിവിധസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരത്തുനിന്ന് സാഹസികമായാണ് പൊലീസ് പിടികൂടിയത്. എസ്.എച്ച്.ഒ പി.കെ. മൊഹിത്ത്, എസ്.ഐമാരായ കെ.ആർ. ബിജു, ടി.ഡി. നെവിൻ, എസ്.സി.പി.ഒ ഉല്ലാസ്, സി.പി.ഒ ഷൈജു, പ്രവീൺകുമാർ എന്നിവർ നേതൃത്വം നൽകി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Defendant arrested for absconding after hacking young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.