രാ​ജേ​ഷ്

രാജേഷി​​െൻറ ചികിത്സക്ക് ധനസമാഹരണം ആരംഭിച്ചു

ചെങ്ങന്നൂർ: ഡയലാലിസിസിന് വിധേയനായി വരുന്നതിനിടെ പക്ഷാഘാതം സംഭവിച്ച രാജേഷിന്‍റെ അടിയന്തര ചികിത്സക്കായി ധന സമാഹരണം ആരംഭിച്ചു. മാന്നാർ കുരട്ടിശ്ശേരി 17ാം വാർഡിൽ സ്റ്റോർ ജങ്ഷനു സമീപം മണ്ണാർ തുണ്ടത്തിൽ വീട്ടിൽ പരേതനായ നാരായണൻ- രാജമ്മ ദമ്പതികളുടെ മകൻ രാജേഷ് (കുട്ടൻ -45) മൂന്നുവർഷമായി ഡയാലിസിസിനു വിധേയനായി വരുകയായിരുന്നു.

അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണിപ്പോൾ. പെയിന്റിങ് തൊഴിലാളിയായിരുന്നു രാജേഷ്. രോഗിയായ ഭാര്യയും രണ്ടു കുട്ടികളുമാണുള്ളത്.

വാർഡ് മെംബർ ശാന്തിനി എസ്. ബാലകൃഷ്ണൻ ചെയർപേഴ്‌സനായും ആരോഗ്യ പ്രവർത്തകൻ എം.പി. സുരേഷ് കുമാർ ജനറൽ കൺവീനറായും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാലസുന്ദര പണിക്കർ, മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായ ശുഭ ഗോപാലകൃഷ്ണൻ, മുഹമ്മദ് അജിത് എന്നിവർ വൈസ് ചെയർമാന്മാരായും രൂപവത്കരിച്ച രാജേഷ് സഹായനിധിയുടെ നേതൃത്വത്തിലാണ് ധന സമാഹരണമാരംഭിച്ചത്. ശ്രീലേഖ രാജേഷ്, അക്കൗണ്ട് നമ്പർ: 553502010003096, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ മാന്നാർ ബ്രാഞ്ച്, ഐ.എഫ്.എസ്.സി UBIN0555355. ഗൂഗ്ൾ പേ: 7510378067.

Tags:    
News Summary - Raising funds for Rajesh's treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.