ചെ​ങ്ങ​ന്നൂ​ർ പു​ന്ത​ല​യി​ൽ കെ-​റെ​യി​ലി​നെ​തി​രെ പോ​സ്റ്റ​ർ

പ​തി​ച്ച വീ​ടു​ക​ളി​ൽ ഒ​ന്ന്

ബോധവത്​കരണത്തിന് വരരുത്; സിൽവർ ലൈൻ അനുകൂലികൾക്കെതിരെ വീടുകൾക്ക് മുന്നിൽ പോസ്റ്റർ

ചെങ്ങന്നൂർ: കെ-റെയിൽ പദ്ധതി ബോധവത്കരണത്തിനെത്തിയ സി.പി.എം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെ, ഇനി ബോധവത്കരണത്തിന് വരരുതെന്ന് പോസ്റ്റർ പതിച്ച് പുന്തല നിവാസികൾ. വെൺമണി പഞ്ചായത്തിലെ പുന്തല പമ്പൂപ്പടിയിലാണ് പതിനഞ്ചോളം വീടുകൾക്ക് മുന്നിൽ പോസ്റ്റർ പതിച്ചത്.

'കെ-റെയിൽ അനുകൂലികൾ ബോധവത്കരണത്തിനായി വരരുത്' എന്നാണ് പോസ്റ്ററിൽ. വെൺമണി പഞ്ചായത്തിൽ 1.7 കിലോമീറ്റർ ഭാഗമാണ് നിർദിഷ്ട പദ്ധതിയിലുള്ളത്. 2.06 ഹെക്ടർ ഇതിനായി ഏറ്റെടുക്കേണ്ടിവരും. മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകും. പോസ്റ്റർ പതിച്ച വീടുകളിലുള്ളവർ പദ്ധതി വന്നാൽ ഇരകളാകുന്നവരാണ്.

നേരത്തേ പുന്തലയിൽ വിശദീകരണത്തിനെത്തിയ സി.പി.എം നേതാക്കളെ അവിടത്തുകാർ തിരിച്ചയച്ചിരുന്നു. ഇതുവഴി പാത കടന്നുപോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് വീടുകയറി വിശദീകരണത്തിനിടെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം പറഞ്ഞതും വിവാദമായി. 

Tags:    
News Summary - Poster in front of houses against Silver Line supporters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.