മാന്നാർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയറുടെ പിൻവാതിൽ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരം 

മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ സമരം

മാന്നാർ: ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയറുടെ പിൻവാതിൽ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടും ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന പ്രഹസന അഭിമുഖം നടത്തിയ എൽ.ഡി.എഫ് ഭരണസമിതിയുടെ നടപടിക്കെതിരെയും കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.

മാന്നാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം ഡി.സി.സി ജനറൽ സെക്രട്ടറി സണ്ണി കോവിലകം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഷാജി കോവുംപുറത്ത് അധ്യക്ഷത വഹിച്ചു.

തോമസ് ചാക്കോ, ടി.കെ. ഷാജഹാൻ, ടി.എസ്. ഷെഫീക്ക്‌, മെമ്പർമാരായ വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, കെ.സി. പുഷ്പലത, വി.കെ. ഉണ്ണികൃഷ്ണൻ, പാർട്ടി ഭാരവഹികളായ അനിൽ മാന്തറ, എം.പി. കല്യാണകൃഷ്ണൻ, ജോഷ്വാ, നാരായണൻ നായർ, സുബിൻ വർഗീസ്, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - congress protest in mannar grama panchayat office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.