കത്തിനശിച്ച തൊഴുത്ത്, പൊള്ളലേറ്റ സോമരാജൻ
ചാരുംമൂട്: തൊഴുത്തിന് തീപിടിച്ച് പശുക്കിടാവിനും ഉടമസ്ഥനും പൊള്ളലേറ്റു. നൂറനാട് പാറ്റൂർ പുലിമേൽ വാഴയിൽ കിഴക്കതിൽ സോമരാജൻ നായർക്കും പശുക്കിടാവിനുമാണ് പൊള്ളലേറ്റത്. ദേഹമാസകലം പൊള്ളലേറ്റ സോമരാജൻ നായരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. വെളിച്ചം കണ്ട് പുറത്തെത്തിയപ്പോഴാണ് തൊഴുത്തിന് തീപിടിച്ച വിവരം വീട്ടുകാർ അറിയുന്നത്. പശുവും കിടാവുമാണ് തൊഴുത്തിലുണ്ടായിരുന്നത്. പശുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സോമരാജന് പൊള്ളലേറ്റത്. പശുക്കിടാവിനും ഗുരുതര പൊള്ളലേറ്റു. ഓട് മേഞ്ഞിരുന്ന തൊഴുത്ത് പൂര്‍ണമായും കത്തിനശിച്ചു.
സമീപവാസികളുടെ സഹായത്തോടെ തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കായംകുളത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.