അപ്രോച്ച് റോഡിലും നടപ്പാതയിലും വിള്ളൽവീണ അന്ധകാരനഴി വടക്കേ പാലം
അരൂർ: പുതുതായി നിർമിച്ച അന്ധകാരനഴി വടക്കേപാലം ഒരുവർഷം പിന്നിട്ടപ്പോൾ അപ്രോച്ച് റോഡിലും നടപ്പാതയിലും വിള്ളൽ. ദിവസങ്ങൾ കഴിയുംതോറും പാലത്തിലെ വിള്ളൽ കുടിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. കോടികൾ മുടക്കി 12 വർഷംകൊണ്ട് നിർമിച്ചതാണ് പാലം. കോൺക്രീറ്റ് കട്ട വിരിച്ചാണ് അപ്രോച്ച് റോഡ് നിർമാണം.
ഇടിഞ്ഞുതകർന്ന കോൺക്രീറ്റ് കട്ട നീക്കി രണ്ടാമത് റോഡ് പുനർനിർമിച്ച് വിള്ളൽ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തോപ്പുംപടി-ആലപ്പുഴ തീരദേശ പാതയെ ബന്ധിപ്പിക്കുന്ന പാലമായതിനാൽ രാത്രിയും പകലും നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.