സുധീർ

ആറ്​ താഴുകൾ തകർത്ത് കടയിൽനിന്ന്​​ ഒന്നര ലക്ഷം രൂപയുടെ ഫോൺ കവർന്നു; യുവാവ്​ അറസ്റ്റിൽ

അരൂർ: അരൂർ ക്ഷേത്രം കവലയിലെ മൊബൈൽ ഫോൺ കട കുത്തിത്തുറന്ന് ഒന്നര ലക്ഷം രൂപയുടെ സ്മാർട് ഫോണുകളും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച കേസിൽ യുവാവ്​ അറസ്റ്റിൽ. അരൂർ അങ്കമാലി ലക്ഷംവീട് കോളനിയിൽ സുധീറിനെ(36)യാണ്​ അരൂർ പൊലീസ് പിടികൂടിയത്​. കഴിഞ്ഞ മേയ് 15നാണ് കടയുടെ 6 താഴുകൾ തകർത്ത് പ്രതി അകത്ത് കയറിയത്. ലോക്ഡൗൺ മൂലം ദിവസങ്ങളോളം കട അടച്ചിട്ടിരിക്കുകയായിരുന്നു.

വിരലടയാള വിദഗ്ധരും അന്ന് പരിശോധന നടത്തിയിരുന്നു. പ്രതിയുടെ വീട് പരിശോധിച്ചപ്പോൾ നിരവധി ഫോണുകൾ കണ്ടെത്തി. ഇതെല്ലാം പൊലീസ് പിടിച്ചെടുത്തു. അരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കെട്ടിട നിർമാണ തൊഴിലാളിയായ പ്രതി ആഡംബര ജീവിതം നയിക്കാനാണ് മോഷണ മുതൽ വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - Man arrested for stealing phone worth Rs 1.5 lakh from shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.