ഉയരപ്പാത നിർമാണത്തിനിടെ താഴേക്ക് പതിച്ച റബർ ഷീറ്റ്
അരൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിൽ വീണ്ടും സുരക്ഷ വീഴ്ച. പാതയുടെ മുകളിൽ നിന്ന് കട്ടി കൂടിയ റബ്ബർ ഷീറ്റ് താഴേക്ക് വീണു.ആളപായമില്ല.ചന്തിരൂരിന് സമീപം കൊച്ചുവെളി കവലയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. നിർമാണത്തിലിരിക്കുന്ന പാതയിൽ നിന്ന് റബർ ഷീറ്റ് താഴേക്ക് വീഴുകയായിരുന്നു.
സമീപകാലത്തുണ്ടായ മാരകമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സുരക്ഷ ഓഡിറ്റിങ്ങിനിടയിൽ നടന്ന സംഭവം ആശങ്ക വർധിപ്പിക്കുകയാണ്. അപകടങ്ങൾ ആവർത്തിക്കുമ്പോഴും അധികൃതർക്ക് ശ്രദ്ധയും സൂക്ഷ്മതയും ഇല്ലാത്തതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. സംഭവം നിർമാണ പ്രവർത്തനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് ഗുരുതരചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.