ആലപ്പുഴ: കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജില്ലയുടെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിൽ സംഘാടക സമിതി. സംഘാടകസമിതി ചെയര്മാന് പി.പി. ചിത്തരഞ്ജന് എം.എല്‍.എയുടെ നേതൃത്വത്തിലാണ് ഒരുക്കം പുരോഗമിക്കുന്നത്. വിവിധ സംഘങ്ങളായി ഭവനസന്ദര്‍ശനം നടത്തി കലവൂര്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ക്ഷണിച്ച് വരികയാണ്. കലവൂരില്‍ സ്ട്രീറ്റ് ആര്‍ട്ട് എന്ന പരിപാടി സംഘടിപ്പിച്ച് സ്കൂള്‍ മതിലുകളും പരിസരവും മനോഹരമാക്കിയിട്ടുണ്ട്.
പ്രവേശനോത്സവത്തിന്റെ ഭാഗമായി മൂവായിരം പേര്‍ക്ക് സദ്യയൊരുക്കാൻ കലവൂരിലെ ജനങ്ങളില്‍ നിന്നും കടകളില്‍ നിന്നും വിഭവ സമാഹരണം നടത്തിവരികയാണ്. വിഭവങ്ങള്‍ ശേഖരിക്കാന്‍ കലവൂര്‍ സ്കൂളില്‍ കലവറ തയ്യാറായിട്ടുണ്ട്. സ്റ്റേജ്, പന്തല്‍ പണികള്‍ പൂര്‍ത്തിയായി വരുന്നു. 31 ന് അയ്യായിരം പേര് പങ്കെടുക്കുന്ന വിളംബരജാഥ സംഘടിപ്പിക്കും.
മന്ത്രി സജി ചെറിയാന് ഫ്ലാഗ് ഓഫ് ചെയ്യും. ചരിത്രത്തില്‍ ആദ്യമായി വിദ്യാര്‍ഥിനിയുടെ കവിതയാണ് പ്രവേശനോത്സവ ഗാനമായി തെരഞ്ഞെടുത്തിട്ടുള്ളത്. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാഥിനി ഭദ്ര ഹരി എഴുതിയ ഗാനമാണ് തെരഞ്ഞെടുത്തത്. സംഗീത സംവിധായകന് അല്‍ഫോണ്‍സ് ജോസഫാണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.