Posted On
date_range Updated On
date_range പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയ യുവാവ് പണം കവർന്നു
ഹരിപ്പാട് : പലചരക്ക് കടയിൽ മോഷണം. സാധനം വാങ്ങാൻ എത്തിയ യുവാവ് മേശയിൽ നിന്നും പതിനായിരം രൂപ കവർന്നു. കഴിഞ്ഞദിവസം വൈകുന്നേരം കിഴക്കേമുട്ടം കൊച്ചുവീട്ടിൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന ഉസ്മാൻ കുട്ടിയുടെ പലചരക്ക് കടയിലാണ് മോഷണം നടന്നത്.
ബൈക്കിൽ എത്തിയ യുവാവ് ഹെൽമറ്റ് ധരിച്ചാണ് സാധനം വാങ്ങാൻ കയറിയത്. തേങ്ങ വേണമെന്ന് ആവശ്യപ്പെടുകയും കടയുടമ തേങ്ങ എടുക്കുന്നതിനിടയിൽ മേശക്കകത്ത് സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച് കടന്നു. കരിയിലകുളങ്ങര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.