800 കവിഞ്ഞ്​ കോവിഡ്​

ആലപ്പുഴ: ജില്ലയിൽ 804 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ്​ ഇത്രയുംപേർ രോഗബാധിതരാവുന്നത്​. 774 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേർ വിദേശത്തുനിന്നും 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവർത്തകക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച അരൂക്കുറ്റി സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 191 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 9869 പേർ രോഗമുക്തരായി. 5153 പേർ ചികിത്സയിലുണ്ട്. വിദേശത്തുനിന്ന്​ എത്തിയവർ - പായിപ്പാട്, ചെറിയനാട്, മുട്ടാർ -2, വെൺമണി, ആലപ്പുഴ, പുന്നപ്ര -2, ഇരമല്ലിക്കര, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുത്തിയതോട്, ചേർത്തല, കടക്കരപ്പള്ളി. മറ്റ്​ സംസ്ഥാനങ്ങളിൽനിന്ന്​ എത്തിയവർ - കടക്കരപ്പള്ളി, കുമാരപുരം -2, മുട്ടാർ -2, വെണ്മണി -2, ആലപ്പുഴ, പുളിങ്കുന്ന്, മങ്കൊമ്പ്, കുത്തിയതോട് -3, കഞ്ഞിക്കുഴി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ -774. ചേർത്തല താലൂക്ക് 158, അമ്പലപ്പുഴ 391, കുട്ടനാട് 60, കാർത്തികപ്പള്ളി 128, മാവേലിക്കര 26, ചെങ്ങന്നൂർ 11.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.